കറുത്ത ഇരുട്ടിൽ നിന്നും
വെളിച്ചത്തിലേയ്ക്കു
വലിച്ചെറിയപ്പെട്ട
ആ ദിവസം.
കാരാഗൃഹത്തിന്റെ
കനത്ത ചുമരിൽ
ആ വരികൾ
കുറിച്ചിട്ട ദിവസം.
ചുമരിൽ നിന്നും
ഇരുട്ടിലേക്ക് പറന്നകന്ന
വവ്വാലുകൾ എന്നെ
പേടിപ്പിച്ചതെയില്ല .
കാരഗ്രഹത്തിന്റെ
ചുമരുകളിൽ കണ്ണീരിനാൽ
വരികൾ രചിക്കുമ്പോൾ
ഏഴു കടലുകളിലെക്കും
ഞാന്റെ നൌകയെ
സ്വതന്ത്രമാക്കിയിരുനു.
നിങ്ങൾ പറഞ്ഞ
കനത്ത ഇരുട്ട്
ഞാനയിരുന്നെകിൽ
ആ ശീലുകൾ
എന്നിൽ തന്നെ
ചത്ത്തോടുങ്ങിയേനെ.
ചുറ്റിലും തടവറയുടെ
കനത്ത മതിലുകൾ
കനം വയ്ക്കുമ്പോൾ,
ഹൃദയത്തിലെ
ചങ്ങലക്കൊളുതുകൾ
ഒന്നൊന്നായ്
അഴിഞ്ഞു തുടങ്ങിയിരുന്നു.
ഇനിയാർക്കാന്
എന്റെ ആകാശങ്ങളിൽ
കറുത്ത മതിലുകൾ
തീർക്കാനാവുക !
നല്ലോരാശയം നന്നായി തന്നെ അവതരിപ്പിച്ചു......അവിടവിടെ കുറച്ചു അക്ഷര പിശാചുകള്‍ ഭംഗി കെടുത്തുന്ന പോലെ തോന്നിയതോഴിച്ചു.....ചില മനസ്സില്‍ തോന്നിയ അഭിപ്രായങ്ങള്‍ കൂടി ഇവിടെ കുറിക്കുന്നു...തോന്ന്യാക്ഷരങ്ങള്‍ ആയിരിക്കും......ക്ഷമിക്കുക.....1) കറുത്ത ഇരുളില്‍ നിന്ന് എന്നത് കൂരിരുട്ടില്‍നിന്നും അല്ലെങ്കില്‍ പിന്നീട് മറ്റൊരിടത്ത് പറഞ്ഞ പോലെ കനത്ത ഇരുളില്‍ എന്നായാലും ഒന്ന് കൂടി നന്നാവും...കറുത്ത ഇരുട്ട് എന്നാവുമ്പോള്‍ ഇരുളിന്റെ ആഴം അത്ര ഫീല്‍ ചെയ്യുന്നില്ല....എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി കാവ്യാത്മകത തോന്നിയേനെ.....2) ഒന്നിലധികം കാരാഗൃഹം എന്നാ പ്രയോഗം മാറ്റി ഒരിടത്ത് തടവറ എന്ന് ഉപയോഗിച്ചാല്‍ ഒന്നുകൂടി വായനാ സുഖം കിട്ടിയേനെ.....വളരെ നല്ലൊരു ആശയം ഇങ്ങനെ നന്നായി ആവിഷ്ക്കരിച്ചതില്‍ ഒരുപാട് സന്തോഷം.....അഭിനന്ദനങ്ങള്‍....
ReplyDelete