പ്രകമ്പനങ്ങള്‍
അവസാനിച്ചുവെന്നു
കരുതിയവര്‍ക്ക് തെറ്റി;
പാറയിടുക്കുകളില്‍ തട്ടി
മലയോളം വളര്‍ന്ന
ഒരു ശബ്ദത്തിന്‍റെ
പ്രകമ്പനം.
നീതിയുടെ നെഞ്ചിലേക്ക്
വെടിയുതിര്‍ത്ത
കാട്ടു നീതിക്ക് മുകളില്‍
നിന്‍റെ സ്വപ്നകാശത്ത്
ചുവന്ന സൂര്യന്‍ ചിരിക്കുന്നു.
നീതികേടിനെതിരെ
കാഞ്ചി വലിക്കാന്‍
മടിക്കുന്ന കാലത്തിനു
നിന്‍റെ ഹൃദയ രക്തം കൊണ്ട്
നീ തിരുത്ത് കുറിക്കുന്നു.
ഇരുട്ടില്‍ നിന്നും ഇപ്പോഴും
കേള്‍ക്കുന്ന വെടിയൊച്ചക്ക്
അതെ ശബ്ദം.
എങ്കിലും
നീ ചിരിക്കും പോലെ
ഒരുനാള്‍ അവരും
ചിരിക്കുക തന്നെ ചെയ്യും.
ReplyDeleteനീതിയുടെ നെഞ്ചിലേക്ക്
വെടിയുതിര്‍ത്ത
കാട്ടു നീതിക്ക് മുകളില്‍
നിന്‍റെ സ്വപ്നകാശത്ത്
ചുവന്ന സൂര്യന്‍ ചിരിക്കുന്നു.
നീതികേടിനെതിരെ
കാഞ്ചി വലിക്കാന്‍
മടിക്കുന്ന കാലത്തിനു
നിന്‍റെ ഹൃദയ രക്തം കൊണ്ട്
നീ തിരുത്ത് കുറിക്കുന്നു....................ഗംഭീരം.....(അക്ഷരപിശകുകള്‍ ഒഴിവാക്കുക....ഒരു ഇരുത്തം വന്ന കവിയുടെ ഭാവങ്ങള്‍ നിറയെ ഉണ്ട്...)