Tuesday, September 10, 2013

നമുക്കൊരു യാത്ര പോകണം.

നമുക്കൊരു യാത്ര
പോകണം,
നീയും ഞാനും.!

പ്രണയത്തിന്റെ പൂതലിച്ച
മണം പേറുന്ന
പഴയൊരു ബസ്സിൽ,
വഴികൾ കാത്തു വെച്ച
കാലത്തിന്റെ മാത്രകളിൽ.

യാത്രയിൽ
നിന്റെ തോളിൽ
മയങ്ങി വീണെനി -
ക്കൊന്നുരങ്ങണം,
നിന്റെ മുടിയിഴകളെന്നെ,
മേല്ലേത്തലോടനം,
ഇടനേരം നീയെന്നെ,
ചേർത്ത് പിടിക്കണം,
മൂർദ്ധാവിൽ നനുത്തൊരു
ചുംബനം നൽകണം;

അപ്പോൾ
ഞാനൊരു കുഞ്ഞും,
നീയൊരമ്മയുമാകുന്നതു
ഞാൻ സ്വപ്നം കാണും.!

സ്വപ്നമുണർത്താതെ
നീയെന്നെ പുതയ്ക്കണം,
അടുത്ത വഴിയരികിൽ
നീ നടന്നു മറയണം,
എങ്കിലും-
നമുക്കൊരു യാത്ര
പോകണം.


No comments:

Post a Comment