Sunday, September 15, 2013

പൂവിളികള്‍

മറവിയുടെ
പാതാളത്തിലെക്കാണ്
നിന്നെ ഞാന്‍
ചിവിട്ടി താഴ്ത്തിയത് ;

ഓര്‍മയുടെ
പൂവിളികളില്‍
വീണ്ടുമുണരാതിരിക്കാന്‍ .

വാക്കുകള്‍ കൊണ്ട്
നീ തീര്‍ത്ത സാമ്രാജ്യങ്ങളുടെ
അതിരുകള്‍ ,
അകവും പുറവും
കൊണ്ട് ഞാന്‍
അളന്നെടുത്തപ്പോള്‍ ,
അവസാന ഉത്തരമായ്
നീ വച്ച് നീട്ടിയത്
നിന്റെ ശിരസ്സായിരുന്നു..!

ആ  വരം കൂടി നിന്നില്‍
ബാക്കിയില്ലായിരുന്നെങ്കില്‍
ഈ കഥകള്‍
ഞാനെന്നേ മറന്നേനെ.


8 comments:

  1. ഓർമ്മയുടെ പാതാളത്തിലേക്ക് ചവിട്ടി താഴ്തിയാലും താഴാത്ത ചില ഓർമ്മകൾ


    ആശംസകൾ

    ReplyDelete
  2. നന്നായിരിക്കുന്നൂ..ആശംസകൾ

    ReplyDelete
  3. സന്തോഷം വര്‍ഷിണി* വിനോദിനി

    ReplyDelete
  4. നന്നായിരിക്കുന്നു - ഓര്‍മ്മയുടെ പാതാളത്തിലേക്ക്‌ ചവിട്ടി താഴ്ത്തല്‍! അവസാന വരികള്‍ ഒന്ന് കൂടി ക്ലിയര്‍ ആകാമായിരുന്നു എന്ന് തോന്നി :) ആശംസ്കള്‍

    ReplyDelete
  5. സന്തോഷം ആര്‍ഷ വായനക്കും അഭിപ്രായത്തിനും .

    ReplyDelete
  6. ഹുസൈന്‍....എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു നല്ല സഹപാഠിയെ കിട്ടിയതോര്‍ത്ത്‌......ആശയ സംബുഷ്ട്ടതയും അര്‍ത്ഥഗാംഭീര്യം നിറഞ്ഞു നില്‍ക്കുന്നതുമായ വാക്കുകള്‍ക്കു അര്‍ത്ഥതലങ്ങള്‍ നിരവധിയാണ്.....കേവലം മഹാബലിയും വാമനനും എന്ന് തോന്നിക്കുമെങ്കിലും ഇത് നിരവധിയനവധി വിഷയങ്ങളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു......അഭിനന്ദനങ്ങള്‍ ഹുസൈന്‍....

    ReplyDelete