എന്റെ തീവ്ര പ്രണയത്തിന്റെ,
നിയന്ത്രണ രേഖയില്‍ നീയുണ്ട്.
അകത്തേക്ക് കടന്നു ,
വേണമെങ്കില്‍ നിനക്കൊരു
ഭീകരവാദിയാകം.
എത്രയോളിച്ചാലും
നീയൊരിക്കല്‍ പിടിക്കപ്പെടും.
ഇരുളില്‍ കുതറിയോടി മറഞ്ഞാലും
കറുത്ത ഇരുട്ടിന്റെ ജയിലറകളില്‍
തളക്കപ്പെടും.
നാല്‍ക്കവലകളില്‍ ,
കോടതി വിധികള്‍ക്കായ് ജനം
കാത്തിരിക്കും.
അപ്പോള്‍ പിന്നെ,
നിനക്ക് പകരം
എന്നെത്തന്നെ ഞാന്‍
തൂക്കിലേറ്റും.
ഇപ്പോള്‍ നിന്റെ ചിരിയില്‍
അലിഞ്ഞില്ലാതാവുന്ന,
നിയന്ത്രണ രേഖയിലൂടെ
ആരൊക്കെയോ മുറിച്ചു
കടക്കുന്നു.
നിയന്ത്രണരേഖ വരച്ചതാരാണ്?
ReplyDeleteഅജിത്തേട്ടന്‍ വായിച്ചതില്‍ സന്തോഷമുണ്ട്.
Deleteഎല്ലാത്തിനും ഒരു നിയന്ത്രണം വേണമല്ലോ -
ReplyDeleteനമുക്ക് തന്നെ വരക്കാം
അല്ലെ ഏട്ടാ
ശിഹാബ് മദാരി സന്തോഷം
Deleteനിയന്ത്രണമില്ലാത്ത പ്രണയം .
ReplyDeleteസിയാഫ്ജി മൊത്തത്തില്‍ ഒരു അഭിപ്രായം അറിയാന്‍ ആഗ്രഹമുണ്ട്.
ReplyDeleteനിയന്ത്രണങ്ങളില്ലാത്ത പ്രണയം പൂവിടട്ടെ.
ReplyDeleteബ്ലോഗ് കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ നന്നായിരിക്കും, ഫോളോവേര്‍ ഓപ്ഷന്‍ കൂടി ചേര്‍ക്കാന്‍ ശ്രമിക്കുമല്ലോ.
ആശംസകള്‍.
സന്തോഷം ധ്വനി (The Voice)
Deleteഫോളോവേര്‍ ഓപ്ഷന്‍ ചേര്‍ത്തിരിക്കുന്നു .
സൂക്ഷിക്കണം...
ReplyDeleteനിയന്ത്രണമില്ലാത്ത മനസ്സുകളിലേക്ക്
അവ്യെക്തതയുടെ വൈറല്‍ വൈറസുകള്‍
പടരാന്‍ സാധ്യതയുണ്ട് ! :)
വരികള്‍ ഇഷ്ടായി
അസ്രൂസാശംസകള്‍ :)
സന്തോഷം Asrus Irumbuzhi
Deleteഇടക്കൊരു വിറയല്‍ അതാണോ...?
കൊള്ളാം, നന്നായി എഴുതി
ReplyDeleteനല്ല വരികൾ
line of control
എല്ലാത്തിനും ഒരോ നിയന്ത്രണ രേഖകൾ ഉണ്ട്
സന്തോഷം ഷാജു അത്താണിക്കല്‍
Deleteസമയമില്ലാത്ത കാലത്ത് നിങ്ങള്‍ എല്ലാവരും വന്നു വായിച്ചതില്‍.
കോടതി വിധികള്‍ക്കായ് ജനം
ReplyDeleteകാത്തിരിക്കും.
അപ്പോള്‍ പിന്നെ,
നിനക്ക് പകരം
എന്നെത്തന്നെ ഞാന്‍
തൂക്കിലേറ്റും.
ഇപ്പോള്‍ നിന്റെ ചിരിയില്‍
അലിഞ്ഞില്ലാതാവുന്ന,
നിയന്ത്രണ രേഖയിലൂടെ
ആരൊക്കെയോ മുറിച്ചു
കടക്കുന്നു..............................നന്നായി എഴുതി ഹുസൈന്‍....അഭിനന്ദനങ്ങള്‍....