വെടിച്ചില്ല് പോലൊരു
വാക്ക്,
തുളച്ചു കേറുന്ന
നോവ്,
പിടഞ്ഞു തീരില്ല
പ്രാണന്‍ ,
ഉള്ളിലെരിഞ്ഞു
കത്തും ഉമിത്തീ.
എടുക്കുവാനെളുപ്പം,
തൊടുക്കുവാനോ വേഗം,
ലക്‌ഷ്യം കടന്നും
ചങ്കില്‍ തറയ്ക്കും
മോക്ഷം തരില്ല
രക്ത പ്രളയം.
തുടക്കമില്ലാത്ത
വാക്കില്‍ ,
ഒടുക്കമില്ലാത്ത
വാക്കില്‍ ,
ലയിച്ചു തീരും വരെയീ
വെട്ചില്ല്
പോലൊരു വാക്ക്.
വാക്ക്,
തുളച്ചു കേറുന്ന
നോവ്,
പിടഞ്ഞു തീരില്ല
പ്രാണന്‍ ,
ഉള്ളിലെരിഞ്ഞു
കത്തും ഉമിത്തീ.
എടുക്കുവാനെളുപ്പം,
തൊടുക്കുവാനോ വേഗം,
ലക്‌ഷ്യം കടന്നും
ചങ്കില്‍ തറയ്ക്കും
മോക്ഷം തരില്ല
രക്ത പ്രളയം.
തുടക്കമില്ലാത്ത
വാക്കില്‍ ,
ഒടുക്കമില്ലാത്ത
വാക്കില്‍ ,
ലയിച്ചു തീരും വരെയീ
വെട്ചില്ല്
പോലൊരു വാക്ക്.
വാക്കുകള്‍ക്കതീതം......വൃത്തിയായി, വ്യക്തമായി ആശയങ്ങള്‍ ഇഴചേര്‍ത്ത നല്ലൊരു കവിത.....അഭിനന്ദനങ്ങള്‍.....വാക്കുകളുടെ മൂര്‍ച്ച നന്നായി തന്നെ അവതരിപ്പിച്ചു
ReplyDelete