Tuesday, September 10, 2013

ജീവിതത്തിന്റെ കടലാഴം കാണുക

വരണ്ട മണ്ണിലേക്ക് 
വേരുകളാഴ്ത്തി 
ജീവിതത്തിന്റെ 
കടലാഴം കാണുക..!

ഓരോ വേനലിലും
വരാനിരിക്കുന്ന 
ഒരു മഴയെത്തന്നെയാകും 
കരിഞ്ഞുണങ്ങിയ 
ഓരോ മരവും
കനിവോടെ കാത്തിരുന്നത്.

നട്ടുച്ച പൂത്ത
മരുഭൂമിയില്‍ ,
നിലാവ് പെയ്യുന്ന
ഒരു രാത്രിയെത്തന്നെയാകും
ഓരോ മണല്‍ത്തരിയും
കിനാവ്‌ കണ്ടത് .

കടലെടുത്ത
തീരങ്ങളില്‍ ,
തിരിച്ചണയുന്ന 
ഒരു നൌകയെത്തന്നെയാകും 
ഓരോ വിളക്ക്മാടവും 
നോക്കി നിന്നത്.

വരണ്ട മണ്ണിലേക്ക് 
വേരുകളാഴ്ത്തി 
ജീവിതത്തിന്റെ 
കടലാഴം കാണുക..!


1 comment:

  1. പ്രതീക്ഷയുടെ തിരിനാളം....അത് നല്‍കുന്ന പുലരിപ്രതീക്ഷ ...നന്നായി അവതരിപ്പിച്ചു.....അഭിനന്ദനങ്ങള്‍....

    ReplyDelete