Sunday, September 15, 2013

പൂവിളികള്‍

മറവിയുടെ
പാതാളത്തിലെക്കാണ്
നിന്നെ ഞാന്‍
ചിവിട്ടി താഴ്ത്തിയത് ;

ഓര്‍മയുടെ
പൂവിളികളില്‍
വീണ്ടുമുണരാതിരിക്കാന്‍ .

വാക്കുകള്‍ കൊണ്ട്
നീ തീര്‍ത്ത സാമ്രാജ്യങ്ങളുടെ
അതിരുകള്‍ ,
അകവും പുറവും
കൊണ്ട് ഞാന്‍
അളന്നെടുത്തപ്പോള്‍ ,
അവസാന ഉത്തരമായ്
നീ വച്ച് നീട്ടിയത്
നിന്റെ ശിരസ്സായിരുന്നു..!

ആ  വരം കൂടി നിന്നില്‍
ബാക്കിയില്ലായിരുന്നെങ്കില്‍
ഈ കഥകള്‍
ഞാനെന്നേ മറന്നേനെ.


Wednesday, September 11, 2013

ഇരുട്ടിനോട്‌

കറുത്ത ഇരുട്ടിൽ നിന്നും 
വെളിച്ചത്തിലേയ്ക്കു 
വലിച്ചെറിയപ്പെട്ട 
ആ ദിവസം.

കാരാഗൃഹത്തിന്റെ 
കനത്ത ചുമരിൽ 
ആ വരികൾ 
കുറിച്ചിട്ട ദിവസം.

ചുമരിൽ നിന്നും 
ഇരുട്ടിലേക്ക്  പറന്നകന്ന 
വവ്വാലുകൾ എന്നെ 
പേടിപ്പിച്ചതെയില്ല .

കാരഗ്രഹത്തിന്റെ 
ചുമരുകളിൽ കണ്ണീരിനാൽ 
വരികൾ രചിക്കുമ്പോൾ 
ഏഴു കടലുകളിലെക്കും 
ഞാന്റെ നൌകയെ 
സ്വതന്ത്രമാക്കിയിരുനു.

നിങ്ങൾ പറഞ്ഞ 
കനത്ത ഇരുട്ട് 
ഞാനയിരുന്നെകിൽ 
ആ ശീലുകൾ 
എന്നിൽ തന്നെ 
ചത്ത്തോടുങ്ങിയേനെ.

ചുറ്റിലും തടവറയുടെ 
കനത്ത മതിലുകൾ 
കനം വയ്ക്കുമ്പോൾ,
ഹൃദയത്തിലെ 
ചങ്ങലക്കൊളുതുകൾ 
ഒന്നൊന്നായ് 
അഴിഞ്ഞു തുടങ്ങിയിരുന്നു.

ഇനിയാർക്കാന് 
എന്റെ ആകാശങ്ങളിൽ 
കറുത്ത മതിലുകൾ 
തീർക്കാനാവുക !


വാക്ക്



വെടിച്ചില്ല് പോലൊരു 
വാക്ക്, 
തുളച്ചു കേറുന്ന 
നോവ്‌, 
പിടഞ്ഞു തീരില്ല 
പ്രാണന്‍ ,
ഉള്ളിലെരിഞ്ഞു 
കത്തും ഉമിത്തീ.

എടുക്കുവാനെളുപ്പം,

തൊടുക്കുവാനോ വേഗം,
ലക്‌ഷ്യം കടന്നും 
ചങ്കില്‍ തറയ്ക്കും 
മോക്ഷം തരില്ല 
രക്ത പ്രളയം.

തുടക്കമില്ലാത്ത

വാക്കില്‍ , 
ഒടുക്കമില്ലാത്ത 
വാക്കില്‍ ,
ലയിച്ചു തീരും വരെയീ 
വെട്ചില്ല് 
പോലൊരു വാക്ക്.



Tuesday, September 10, 2013

ജീവിതത്തിന്റെ കടലാഴം കാണുക

വരണ്ട മണ്ണിലേക്ക് 
വേരുകളാഴ്ത്തി 
ജീവിതത്തിന്റെ 
കടലാഴം കാണുക..!

ഓരോ വേനലിലും
വരാനിരിക്കുന്ന 
ഒരു മഴയെത്തന്നെയാകും 
കരിഞ്ഞുണങ്ങിയ 
ഓരോ മരവും
കനിവോടെ കാത്തിരുന്നത്.

നട്ടുച്ച പൂത്ത
മരുഭൂമിയില്‍ ,
നിലാവ് പെയ്യുന്ന
ഒരു രാത്രിയെത്തന്നെയാകും
ഓരോ മണല്‍ത്തരിയും
കിനാവ്‌ കണ്ടത് .

കടലെടുത്ത
തീരങ്ങളില്‍ ,
തിരിച്ചണയുന്ന 
ഒരു നൌകയെത്തന്നെയാകും 
ഓരോ വിളക്ക്മാടവും 
നോക്കി നിന്നത്.

വരണ്ട മണ്ണിലേക്ക് 
വേരുകളാഴ്ത്തി 
ജീവിതത്തിന്റെ 
കടലാഴം കാണുക..!


പ്രണയം


പ്രണയം
നിനക്ക് മാത്രമറിയാവുന്ന 
കടം കഥ.

" കൊഴിഞ്ഞു തീരാതെ
ഒരു ചില്ല,
പാടിതീരാതെ ഒരു കിളി,
ഒരു മരം,
ഒരു സൂര്യന്‍ ....?"

ഉത്തരം മായ്ച്ചതൊരു 
തിര....!

" നിനക്കൊരു കടം..!"


നിയന്ത്രണ രേഖ


എന്റെ തീവ്ര പ്രണയത്തിന്റെ,
നിയന്ത്രണ രേഖയില്‍ നീയുണ്ട്.
അകത്തേക്ക് കടന്നു ,
വേണമെങ്കില്‍ നിനക്കൊരു 
ഭീകരവാദിയാകം.

എത്രയോളിച്ചാലും 
നീയൊരിക്കല്‍ പിടിക്കപ്പെടും.
ഇരുളില്‍ കുതറിയോടി മറഞ്ഞാലും 
കറുത്ത ഇരുട്ടിന്റെ ജയിലറകളില്‍ 
തളക്കപ്പെടും.
നാല്‍ക്കവലകളില്‍ ,
കോടതി വിധികള്‍ക്കായ്‌ ജനം 
കാത്തിരിക്കും.
അപ്പോള്‍ പിന്നെ,
നിനക്ക് പകരം 
എന്നെത്തന്നെ ഞാന്‍ 
തൂക്കിലേറ്റും.

ഇപ്പോള്‍ നിന്റെ ചിരിയില്‍ 
അലിഞ്ഞില്ലാതാവുന്ന,
നിയന്ത്രണ രേഖയിലൂടെ 
ആരൊക്കെയോ മുറിച്ചു 
കടക്കുന്നു.


നമുക്കൊരു യാത്ര പോകണം.

നമുക്കൊരു യാത്ര
പോകണം,
നീയും ഞാനും.!

പ്രണയത്തിന്റെ പൂതലിച്ച
മണം പേറുന്ന
പഴയൊരു ബസ്സിൽ,
വഴികൾ കാത്തു വെച്ച
കാലത്തിന്റെ മാത്രകളിൽ.

യാത്രയിൽ
നിന്റെ തോളിൽ
മയങ്ങി വീണെനി -
ക്കൊന്നുരങ്ങണം,
നിന്റെ മുടിയിഴകളെന്നെ,
മേല്ലേത്തലോടനം,
ഇടനേരം നീയെന്നെ,
ചേർത്ത് പിടിക്കണം,
മൂർദ്ധാവിൽ നനുത്തൊരു
ചുംബനം നൽകണം;

അപ്പോൾ
ഞാനൊരു കുഞ്ഞും,
നീയൊരമ്മയുമാകുന്നതു
ഞാൻ സ്വപ്നം കാണും.!

സ്വപ്നമുണർത്താതെ
നീയെന്നെ പുതയ്ക്കണം,
അടുത്ത വഴിയരികിൽ
നീ നടന്നു മറയണം,
എങ്കിലും-
നമുക്കൊരു യാത്ര
പോകണം.


ചുവന്ന സൂര്യന്‍

പ്രകമ്പനങ്ങള്‍
അവസാനിച്ചുവെന്നു 
കരുതിയവര്‍ക്ക് തെറ്റി;

പാറയിടുക്കുകളില്‍ തട്ടി 
മലയോളം വളര്‍ന്ന 
ഒരു ശബ്ദത്തിന്‍റെ 
പ്രകമ്പനം.

നീതിയുടെ നെഞ്ചിലേക്ക് 
വെടിയുതിര്‍ത്ത 
കാട്ടു നീതിക്ക് മുകളില്‍ 
നിന്‍റെ സ്വപ്നകാശത്ത് 
ചുവന്ന സൂര്യന്‍ ചിരിക്കുന്നു.

നീതികേടിനെതിരെ 
കാഞ്ചി വലിക്കാന്‍ 
മടിക്കുന്ന കാലത്തിനു 
നിന്‍റെ ഹൃദയ രക്തം കൊണ്ട്
നീ തിരുത്ത്‌ കുറിക്കുന്നു.

ഇരുട്ടില്‍ നിന്നും ഇപ്പോഴും
കേള്‍ക്കുന്ന വെടിയൊച്ചക്ക് 
അതെ ശബ്ദം.

എങ്കിലും 
നീ ചിരിക്കും പോലെ 
ഒരുനാള്‍ അവരും 
ചിരിക്കുക തന്നെ ചെയ്യും.




Sunday, September 8, 2013

ഹൈക്കു








ഒരു കുടയാകമെന്നവള്‍, 
ഒരു കുടയിലാകമെന്നു ഞാന്‍,
മഴ മാത്രം പെയ്തില്ല.


















സുജൂദിലലിഞ്ഞു 
തീരട്ടെ ഞാനുമെന്‍ 
പ്രണയവും




    



നിന്‍റെ തീരത്ത- 

ലിഞ്ഞുചേരാനല്ലോ,
എന്‍റെ തിരകളൊക്കെയും.







 




ഇലയെന്നോ മറന്നു കാണും, 
ഊര്‍ന്നു വീഴാന്‍ 
മടിച്ചൊരു തുള്ളിയെ..!





         

   
  

നനുത്തൊരോര്‍മയില്‍ ,
തളിര്‍ത്തതാകാം, 
കടമ്പിന്റെ ചില്ല വീണ്ടും..! 






മരുഭൂമിയില്‍ നിലാവുദിക്കുന്നു,
മരുക്കാറ്റ് മായ്ക്കട്ടെ 
കാലടിപ്പാടുകള്‍.. 








അമ്പിളിക്കലയില്‍
രണ്ടിണപ്പിറാവുകള്‍ ,
ഒന്നായി കുറുകുന്നു.







ഞാൻ തന്നെയാണെന്റെ പ്രണയം

എന്റെ പുഴയും,
എന്റെ കടലും.