ഒറ്റമുറിയില്‍
തനിച്ചുറങ്ങുമ്പോഴാണ്
ഓര്‍മ്മകള്‍ സ്വപ്നങ്ങളായി
വിരുന്നെത്തുന്നെത് ;
അപ്പോഴാണ്,
നിന്റെ കൈ പിടിച്ചു
ആകാശങ്ങളിലേക്ക്
അപ്പൂപ്പന്‍താടി പോലെ
പറന്നു പോകുന്നത്;
വരാന്തയുടെ,
കല്‍ത്തൂണിനപ്പുറം,
നിന്റെ പട്ടുപാവാടയുടെ
പച്ചപ്പ് പ്രബഞ്ചമാകെ
പരക്കുന്ന്തു;
ഓര്‍മ്മകളെല്ലാം
സ്വര്‍ഗത്തിലേക്ക്
യാത്ര പോകയാണ്.
ചുറ്റിലും വീശുന്ന
കാറ്റിനു ചോരയുടെ മണം;
അപ്പോഴും പ്രണയത്തെക്കുറിച്ച്
മാത്രമീ വാചാലത;
അല്ലെങ്കില്‍,
അല്ലെങ്കിലെന്നെയിതൊരു
ആത്മഹത്യാക്കുറിപ്പായ്
വായിക്കപ്പെടുമായിരുന്നു.
Good bro...
ReplyDelete