ഒരേ വീട്ടിലാണ്,
നാം പിറന്നു വീണത്;
ഒരേ അക്ഷരമുറ്റത്തെക്കാണ്
നാം പിച്ച വച്ചത്;
പാടവരമ്പത്തൂടെ ഞാനും,
ഒലീവ് തോട്ടത്തിലൂടെ നീയും.
ഒരേ ആകാശത്തിലേക്കാണ്,
നമ്മുടെ പട്ടം പറന്നുയര്‍ന്നത് ;
ഒരേ ചന്ദ്രനിലാണ്
നമ്മുടെ പ്രണയം
നിലാവ് ചേര്‍ത്തത്.
ഇന്നിപ്പോ,
നിന്റെ വീടിനും, തോപ്പിനും,
നിന്റെ ആകാശത്തിനും, നിലാവിനും
അവര്‍ തീയിടുന്നു;
നീയോ നിരാലംബം,
മരുഭൂമികള്‍ താണ്ടുന്നു.
ഇനിയെങ്ങിനെ,
ഞാനെന്റെ വീട്ടിലേക്കു
തിരിച്ചു പോകും..?
No comments:
Post a Comment