അന്യമായ്ത്തീരാവുന്ന,
തെരുവുകളിലേക്കു കുതിക്കുക..!
പനിനീർ പാടങ്ങൾ,
താണ്ടിയൊരു പെൺകൊടി,
തെരുവിൽ വസന്തമൊരുക്കുന്നു.
അവൾ നീട്ടുന്ന പൂവുകൾ
അവളുടെ ചൂണ്ടുവിരൽ നേരുകൾ,
അവൾ മീട്ടുന്ന രാഗങ്ങൾ,
അവളുടെയുറച്ച ബോധ്യങ്ങൾ.
അവൾ, തെരുവുകൾ തോറും
വസന്തം വിരിയിക്കുന്നു.
അവൾക്കു ചുറ്റും ശഹീദുകൾ
സ്വാതന്ത്ര്യ നൃത്തം ചവിട്ടുന്നു.
നാം മറന്നു പോയ
കാലമാണിത്,
നമ്മുടെ പ്രണയകാലം,
നീ പനിനീർ പൂവായ്
പുനർജനിക്കൂ..!
കാറ്റായ് ഞാൻ തെരുവിലേക്ക്
കുതിക്കട്ടെ...!